സ്വാശ്രയ കോളേജ്: മാനേജ്‌മെന്റുകളോട് വിവേചനം പാടില്ലെന്ന് കെ പി എ മജീദ്

Posted on: September 21, 2015 1:27 pm | Last updated: September 23, 2015 at 11:13 pm

22-1437559765-11-1418290855-kpa-majeedകോഴിക്കോട്: സ്വാശ്രയ കോളേജ് വിഷയത്തില്‍ മാനേജ്‌മെന്റുകളോട് വിവേചനം പാടില്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. മുഴുവന്‍ മാനേജ്‌മെന്റുകളോടും ഒരു സമീപനം സ്വീകരിക്കണമെന്നാണ് ലീഗിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ സ്വാശ്രയ കോളേജുകളിലും ഏകീകൃത ഫീസ് ഘടനയും പ്രവേശന രീതിയുമാണ് വേണ്ടത്. 50:50 എന്ന അടിസ്ഥാന തത്വത്തില്‍ നിന്ന് വ്യതിചലിക്കരുതെന്നും മജീദ് ആവശ്യപ്പെട്ടു.

ALSO READ  മുല്ലപ്പള്ളിയെ തള്ളി ലീഗ്; പേരിന് പിന്തുണച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; പാര്‍ട്ടിക്കുളളിലും അമര്‍ഷം ശക്തം