ഗതാഗതക്കുരുക്കൊഴിയാതെ മേലാമുറി ജംഗ്ഷന്‍

Posted on: September 21, 2015 10:31 am | Last updated: September 21, 2015 at 10:31 am

പാലക്കാട്: നഗരത്തിന്റെ പ്രവേശന കവാടമായ മേലാമുറി ജംഗ്ഷന്‍ കാലങ്ങളായി ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. ജില്ലയിലെ പ്രധാന വ്യാപാര മാര്‍ക്കറ്റുകളുള്ള മേലാമുറിക്ക് ഗതാഗതക്കുരുക്ക് തീരാശാപമായിട്ടും നടപടിയെടുക്കേണ്ടവര്‍ മൗനം പാലിക്കുകയാണ്. പാലക്ാട് കുളപ്പുള്ളി സംസ്ഥാന പാതയിലെ പ്രധാനകവലകൂടിയായ മേലാമുറിയില്‍ സിഗ്നല്‍ സംവിധാനങ്ങളില്ലാത്തതും വാഹനങ്ങള്ഡക്കും കാല്‍നടയാത്രക്കാരുടെയും ദുരിതമാണ്. ഒറ്റപ്പാലം, പാലക്കാട് തിരുനെല്ലായ്, ഒലവക്കോട്, വടക്കന്തറ, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളുടെ സംഗമ കേന്ദ്രമാണ് മേലാമുറി. രാപകലേന്യ് അയല്‍സംസ്ഥാനങ്ങളില്‍ നിന്നും അയല്‍ജില്ലകളില്‍ നിന്നുമായി ആയിരക്കണക്കിനു ചെറുതും വലുതുമായ ചരക്കുവാഹനങ്ങളാണ് മേലാമുറിയിലെ വിവിധ മാര്‍ക്കറ്റുകളിലേക്കെത്തുന്നത്. പഴം, പച്ചക്കറി, പലചരക്ക് തുടങ്ങി നിത്യേനയോഗസാധനങ്ങളുടെ നിരവധി ചെറുതും വലുതുമായ മാര്‍ക്കറ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. പുലര്‍ച്ചേ നാലുമണിക്കു മുന്നെ ഉണരുന്ന മാര്‍ക്കറ്റില്‍ രാത്രി വൈകിയും ചരക്കുമായെത്തുന്ന വാഹനങ്ങളുടെ നീണ്ടനിരതന്നെ കാണാനാവും. എന്നാല്‍ കാലങ്ങളായി പച്ചക്കറിമാര്‍ക്കറ്റും പരിസരവും ഗതാഗതക്കുരുക്കിലും മാലിന്യകൂമ്പാരങ്ങിലും മുങ്ങിയിട്ടും നടപടിയെക്കുനാവാതെ നട്ടം തിരിയുകയാണ്. ‘രണകൂടം ഇവിടെനിന്നും പുറന്തള്ളുന്നതും മറ്റു കടകളില്‍ നിന്നുമായി ഉപേക്ഷിക്കുന്നതുമായ മാലിന്യകൂമ്പാരത്തില്‍ രാപകലേന്യ ഒറ്റപ്പാലം ‘ാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ക്ക് കോയമ്പത്തൂര്‍ ‘ാഗത്തേക്ക് പോവാന്‍നഗരത്തിലൂടെ പ്രവേശിക്കാതെ വലിയങ്ങാടി വഴിപോകാമെന്നതിനാല്‍ ഇവിടം ഗതാഗതക്കുരുക്ക് ഏറെയായിരിക്കുകയാണ്. പലതവണ വണ്‍വേ സമ്പ്രദായം നടപ്പാക്കിയെങ്കിലും കുപ്പിക്കഴുത്തുപോലത്തെ വലിയങ്ങാടി റോഡില്‍ ഇതു പ്രായോഗികമല്ലാതാവുകയും ഇതിനിടയ്ക്കുള്ള നിരവധി പോക്കറ്റ് റോഡുകളിലൂടെയുള്ള ചെറുകിട വാഹനങ്ങളുടെ കടന്നുകയറ്റവുമാണ് ഗതാഗതക്കുരുക്കിനു കാരണം. പകല്‍സമയത്ത് കച്ചവട സ്ഥാപനങ്ങള്‍ക്ക് മുനനില്‍ ചരക്കിറക്കാന്‍ നിര്‍ത്തുന്ന വാഹനങ്ങള്‍മൂലം മിക്കപ്പോളും വാഹനങ്ങളുടെ നീണ്ടനിരതന്നെയാണിവിടം. നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍, അങ്ങാടി സ്‌കൂള്‍, പള്ളികള്‍, ഗോള്‍ഡന്‍ പാലസ്, കര്‍ണകി ക്ഷേത്രം എന്നിവയും മാര്‍ക്കറ്റ് റോഡിലാണുള്ളത്. എന്നിരിക്കെ മേലാമുറിയില്‍ ഗതാഗത നിയന്ത്രണത്തിന് സിഗ്‌നല്‍ സംവിധാനം സ്ഥാപിക്കാത്തത് കാലങ്ങളായി വാഹനയാത്ര ദുഷ്‌കരമാക്കുന്നു. ഒലവക്കോടുനിന്നും ചുണ്ണാമ്പുതറവഴി വടക്കന്തറയിലൂടെ മേഴ്‌സി ജംഗ്ഷനിലേക്കല്ല മിനി ബസുകളും ഇതിലൂടെ സവാരി നടത്തുന്നുണ്ട്. പച്ചക്കറി മാര്‍ക്കറ്റിനു സമീപത്ത് ജീവനക്കാര്‍ക്കായി ചരക്കുമായി എത്തുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്കുവേണ്ടി പ്രാഥിക സൗകര്യങ്ങളും നിര്‍വഹിക്കാനുള്ള അസൗകര്യങ്ങളും ഏറെ ദുരിതമായിരിക്കുകയാണ്. പച്ചക്കറിമാര്‍ക്കറ്റും പരിസരവും മാലിന്യത്തില്‍ മുങ്ങുമ്പോഴും മാലിന്യനിര്‍മാര്‍ജനത്തെപ്പറിയോ തകര്‍ന്നടിഞ്ഞതും മഴപെയ്താല്‍ വെള്ളക്കെട്ടാവുന്ന മാര്‍ക്കറ്റ് റോഡിനെപ്പറ്റിയോ നഗരസഭാ വാര്‍ഷികത്തിന്റെ പേരില്‍ കോടികള്‍ ധൂര്‍ത്തടിക്കുന്ന ഭരണകൂടം തയ്യാറാകുന്നില്ല. കാലങ്ങളായി ഗതാഗതക്കുരുക്ക് തീരാശാപമായ മേലാമുറി വലിയങ്ങാടിയില്‍ കാര്യക്ഷമമായ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.