എസ് എസ് എഫ് ഡിവിഷന്‍ പ്രഖ്യാപനങ്ങള്‍ സമാപിച്ചു; ഇനി യൂനിറ്റ് സമ്മേളന ആരവം

Posted on: September 21, 2015 10:29 am | Last updated: September 21, 2015 at 10:29 am

കല്‍പ്പറ്റ: ‘ന്യൂ ജനറേഷന്‍ തിരുത്തുന്നു എന്ന പ്രമേയത്തില്‍ എസ് എസ് എഫ് യൂനിറ്റ് സമ്മേളന പ്രചാരണം ഇന്ന് തുടങ്ങും.ജില്ലാ നേതാക്കള്‍ ചുമരെഴുതി ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇന്ന് പ്രവര്‍ത്തകരും ചുമരെഴുത്ത് ഡേ ആയി ആചരിക്കും. ന്യൂജെനറേഷന്‍ തെരുവ് കീഴടക്കുന്നു എന്ന പ്രമേയത്തിലാണ് പ്രചാരണം. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍ കല്‍പ്പറ്റയില്‍ ചുമരെഴുതി പ്രചാരണത്തിന് തുടക്കമാകും. ജില്ലാ ഡിവിഷന്‍ നേതാക്കള്‍ യൂനിറ്റുകളില്‍ ചുമരെഴുത്തിന് നേതൃത്വം നല്‍കും. സമ്മേളനത്തിന്റെ ഭാഗമായി മുഴുവന്‍ ഘടകങ്ങളിലും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നിലവില്‍ വരും. ഈ മാസം നടക്കുന്ന യൂനിറ്റ് പ്രഖ്യാപന സമ്മേളനത്തില്‍ മുഴുവന്‍ യൂനിറ്റുകളിലും പ്രോഗ്രാം പ്രചാരണം, സ്മരണിക സമിതികള്‍ നിലവില്‍ വരും. യൂനിറ്റില്‍ നടക്കുന്ന പ്ലാനിംഗ് മീറ്റ് , ഡിസൈനുകള്‍ എന്നിവ ഒക്ടോബര്‍ ആദ്യവാരം സെക്ടര്‍ സ്പ്രിംഗ് ക്യാമ്പുകളില്‍ അംഗീകാരം നല്‍കും.
2016 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന എസ് എസ് എഫ് യൂനിറ്റ് സമ്മേളനത്തിന്റെ ഡിവിഷന്‍തല പ്രഖ്യാപനം കല്‍പ്പറ്റ, മാനന്തവാടി, തരുവണ ഡിവിഷനുകളില്‍ നടത്തി.കല്‍പ്പറ്റയില്‍ അല്‍ഫലാഹ് കോംപ്ലക്‌സിലും, തരുവണയില്‍ സുന്നീ മദ്‌റസയിലും, മാനന്തവാടി മുഅസ്സസയിലുമാണ് പ്രഖ്യാപനം നടന്നത്. കല്‍പ്പറ്റയില്‍ സംസ്ഥാന കൗണ്‍സിലര്‍ ഉമര്‍ സഖാഫി ചെതലയം,തരുവണയില്‍ ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനി കണ്ണൂരും, മാനന്തവാടിയില്‍ പി കെ എം ഷാഫിയും പദ്ധതി അവതരണം നടത്തി. കെ എസ് മുഹമ്മദ് സഖാഫി, എസ് അബ്ദുല്ല, ലത്തീഫ് കാക്കവയല്‍,ജമാലുദ്ദീന്‍ സഅദി, നാസര്‍ മാസ്റ്റര്‍ തരുവണ, ബശീര്‍ സഅദി, എന്നിവര്‍ സംബന്ധിച്ചു. തരുവണ ഡിവിഷന്‍ പ്രഖ്യാപനം കെ എസ് മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് ഇബ്‌റാഹീം ഇ വി, ഹനീഫ സഖാഫി,ഇര്‍ഷാദ് ഇര്‍ഫാനി, അബൂത്വാഹിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കല്‍പ്പറ്റ ഡിവിഷന്‍ പ്രഖ്യാപനം അബ്ദുല്‍ വഹാബ് നെന്മേനി ഉദ്ഘാടനം ചെയ്തു. ബഷീര്‍ സഖാഫി പിണങ്ങോട് അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ശമീര്‍ ബാഖവി പ്രഖ്യാപനം നടത്തി.
പ്രകടനത്തിന് അലി ഇര്‍ഷാദി, ഹുസൈന്‍ സഖാഫി, മുത്തലിബ് കണിയാമ്പറ്റ എന്നിവര്‍ നേതൃത്വം നല്‍കി.
മാനന്തവാടി ഡിവിഷന്‍ പ്രഖ്യാപനം ജഅ്ഫര്‍ സഅദി ഉദ്ഘാടനം ചെയ്തു. നിസാര്‍ ഫാളിലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റസാഖ് കാക്കവയല്‍ ജില്ലാ ക്യാമ്പസ് സെക്രട്ടറി ഫള്‌ലുല്‍ ആബിദ് പ്രസംഗിച്ചു. പ്രകടനത്തിന് നൗഫല്‍ പിലാക്കാവ്, ബശീര്‍ കുഴിനിലം, ഉസ്മാന്‍ സുഹ്‌രി, ദാവൂദ് സുല്‍ത്താനി, ജാശിര്‍ സുല്‍ത്താനി നേതൃത്വം നല്‍കി.