പാലക്കാട് സി പി എം – ബി ജെ പി സംഘര്‍ഷം

Posted on: September 20, 2015 10:47 pm | Last updated: September 20, 2015 at 11:45 pm

bloodപാലക്കാട്: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് സി പി എം-ബി ജെ പി സംഘര്‍ഷം. സംഘര്‍ഷത്തില്‍ 11 പേര്‍ക്ക് വെട്ടേറ്റു. മൂന്നു സി പി എം പ്രവര്‍ത്തകര്‍ക്കും എട്ട് ബി ജെ പി പ്രവര്‍ത്തകര്‍ക്കുമാണു വെട്ടേറ്റത്. വെട്ടേറ്റ ഒരു സി പി എം പ്രവര്‍ത്തകന്റെ നില അതീവഗുരുതമാണ്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെട്ടേറ്റ രണ്ടുപേരെ കൂടി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്. കഞ്ചിക്കോട് രണ്ട് സ്ഥലങ്ങളിലാണ് സംഘര്‍ഷം നടന്നത്.