മകന്റെ വിവാഹം ക്ഷണിക്കാന്‍ പോയ ദമ്പതികള്‍ കാറിടിച്ച് മരിച്ചു

Posted on: September 20, 2015 8:19 pm | Last updated: September 20, 2015 at 11:45 pm

accidentകോഴിക്കോട്: മകന്റെ വിവാഹം ക്ഷണിക്കാന്‍ പോയ ദമ്പതികള്‍ കാറിടിച്ച് മരിച്ചു. ബാലുശ്ശേരി എകരൂല്‍ സ്വദേശികളായ എം എം പറമ്പ് നെല്ലിക്കാവലത്ത് മൊയ്തു (60), ഭാര്യ നബീസ (55) എന്നിവരാണ് മരിച്ചത്.

കൊയിലാണ്ടിക്കടുത്ത് പാലക്കുളം നന്തി ബസാറില്‍ വൈകീട്ടാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുമ്പോഴാണ് ദമ്പതികളെ കാറിടിച്ചത്. രണ്ടുപേരും ആസ്പത്രിയിലെത്തിക്കും മുമ്പെ മരിച്ചു.