അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയില്‍

Posted on: September 20, 2015 5:34 pm | Last updated: September 20, 2015 at 11:45 pm

criminal1കണ്ണൂര്‍: അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയിലായി. കാസര്‍കോട് സ്വദേശികളായ പ്രസാദ്-ഫാത്തിമ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്. പ്രതിയായ അരുള്‍ ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് അരുള്‍ ദാസ്. ഈ പരിചയമാണ് കുട്ടി ഇയാളുടെ കൂടെ പോവാന്‍ കാരണമായത്. പോലീസ് സ്‌റ്റേഷനിലെത്തിയ മാതാപിതാക്കള്‍ക്ക് കുട്ടിയെ കൈമാറി.