Connect with us

Wayanad

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഇത്തവണ 32484 വോട്ടര്‍മാര്‍ കൂടുതല്‍

Published

|

Last Updated

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ഒടുവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ജില്ലയില്‍ 571392 സമ്മതിദായകര്‍. ഇതില്‍ 290167 പേര്‍ സ്ത്രീവോട്ടര്‍മാരും 281224 പേര്‍ പുരുഷവോട്ടര്‍മാരുമാണ്. നെന്മേനിയില്‍ ഭിന്നലിംഗത്തില്‍ ഒരു വോട്ടറും ഇപ്രാവശ്യം സമ്മതിദാനാവകാശം വിനിയോഗിക്കും. 2010ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനക്കാള്‍ 32484 വോട്ടര്‍മാരുടെ വര്‍ധനയാണ് ഇത്തവണയുള്ളത്. വോട്ടെടുപ്പിന് ജില്ലയില്‍ 867 പോളിംഗ് സ്റ്റേഷനുകളും 950 കണ്‍ട്രോള്‍ യൂനിറ്റുകളും 2850 ബാലറ്റ് യൂനിറ്റുകളും തയ്യാറാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് നെന്മേനി പഞ്ചായത്തിലും കുറവ് വോട്ടര്‍മാര്‍ വെങ്ങപ്പള്ളിയിലുമാണ്.
മൂന്നു നഗരസഭകളിലുള്‍പ്പെടെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. നഗരസഭകളില്‍ കൂടുതല്‍ വോട്ടര്‍മാരുള്ളത് മാനന്തവാടിയിലാണ്. 16938 പുരുഷന്മാരും 17561 സ്ത്രീകളുമുള്‍പ്പെടെ 34499 വോട്ടര്‍മാര്‍.10242 പുരുഷ വോട്ടര്‍മാരും 10965 സ്ത്രീകളുമുള്‍പ്പെടെ 21207 വോട്ടര്‍മാരുള്ള കല്‍പ്പറ്റയാണ് സമ്മതിദായകര്‍ ഏറ്റവും കുറവുള്ള നഗരസഭ. ബത്തേരിയില്‍ 15430 പുരുഷ വോട്ടര്‍മാരും 16061 സ്ത്രീ വോട്ടര്‍മാരുള്‍പ്പെടെ 31491 വോട്ടര്‍മാരാണുള്ളത്.
സമ്മതിദായകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള പഞ്ചായത്ത് നെന്മേനിയാണ്. 16,237 പുരുഷന്‍മാരും 17,113 സ്ത്രീകളും ഭിന്ന ലിംഗത്തില്‍പ്പെട്ട ഒരാളുമുള്‍പ്പെടെ 33,351 വോട്ടര്‍മാരാണ് നെ•േനിയിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള പനമരത്ത് 15,947 പുരുഷന്‍മാരും 15,932 സ്ത്രീകളുമുള്‍പ്പെടെ 31,879 വോട്ടര്‍മാരുണ്ട്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള വെങ്ങപ്പള്ളിയില്‍ 3,979 പുരുഷന്‍മാരും 4,140 സ്ത്രീകളുമാണുള്ളത്. ആകെ 8119 പേര്‍. തൊട്ടടുത്ത തരിയോട് പഞ്ചായത്തില്‍ 4,261 പുരുഷന്‍മാരും 4,259 സ്ത്രീകളുമുള്‍പ്പെടെ 8520 വോട്ടര്‍മാരാണുള്ളത്.
കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ളതും നെന്മേനി പഞ്ചായത്തിലാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് സ്റ്റേഷനുകളുള്ളത് മാനന്തവാടി നഗരസഭയിലും പനമരം, നെന്മേനി പഞ്ചായത്തുകളിലുമാാണ്. 46 വീതം. ഏറ്റവും കുറവ് പോളിംഗ് സ്റ്റേഷനുകള്‍ വെങ്ങപ്പള്ളിയിലും തരിയോടുമാണ്(13 വീതം). 2010ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 5,38,908 വോട്ടര്‍മാരാണ് ജില്ലയിലുണ്ടായിരുന്നത്. ഇതില്‍ 272143 പേര്‍ സ്ത്രീകളും 266965 പേര്‍ പുരുഷന്മാരുമായിരുന്നു. കഴിഞ്ഞ തവണ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുണ്ടായിരുന്നത് ഇത്തവണ മുനിസിപ്പാലിറ്റിയായി മാറിയ മാനന്തവാടി ഗ്രാമപഞ്ചായത്തിലായിരുന്നു. ഇവിടെ 32574 വോട്ടര്‍മാരാണുണ്ടായിരുന്നത്. 15911 പുരുഷന്മാരും 16663 സ്ത്രീകളും ഉള്‍പ്പെടെയായിരുന്നു ഇത്രയും വോട്ടര്‍മാര്‍. ഏറ്റവും കുറവ് വോട്ടര്‍മാരുണ്ടായിരുന്നത് ഇത്തവണത്തെ പോലെ വെങ്ങപ്പളളി ഗ്രാമപഞ്ചായത്തിലുമായിരുന്നു. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ ആകെ 21289 വോട്ടര്‍മാരാണുണ്ടായിരുന്നത്. 2010 ലെ വോട്ടര്‍മാരുടെ കണക്ക്. (പഞ്ചായത്ത്, പുരുഷ, സ്ത്രീ, ആകെ എന്ന ക്രമത്തില്‍). മാനന്തവാടി- 15911, 16663, 32574, വെളളമുണ്ട- 12143,11712, 23855, തിരുനെല്ലി- 8927,9513,18440, തൊണ്ടര്‍നാട്-7249,7374,14623, എടവക- 10672,11048, 21720, തവിഞ്ഞാല്‍- 13195,13394,26589, സുല്‍ത്താന്‍ ബത്തേരി- 14275,14644,28919, നൂല്‍പ്പുഴ-9056, 9075, 18131, നെന്മേനി- 15383, 15987, 31370, അമ്പലവയല്‍- 12103, 12375, 24478, മീനങ്ങാടി- 11034, 11104,22138, വെങ്ങപ്പളളി-3879, 4080, 7959, വൈത്തിരി- 5622, 6172,11794, പൊഴുതന- 5419, 6159, 11578, തരിയോട്-4035, 4099, 8134, മേപ്പാടി-13564, 13453, 27017, മൂപ്പൈനാട്- 8046, 8248, 16294 ,കോട്ടത്തറ-5857, 5927, 11784, മുട്ടില്‍ -10278, 10889, 21167,പടിഞ്ഞാറത്തറ-8278, 8119, 16397, പനമരം-14841, 14759, 26600, കണിയാമ്പറ്റ- 10496, 10811, 21307, പൂതാടി- 14078,1 4235, 28413, പുല്‍പ്പളളി- 11707, 11461, 23168, മുളളന്‍കൊല്ലി -10260, 9910, 20170.

Latest