കുട്‌ലു ബാങ്ക് കവര്‍ച്ച: മുഖ്യ പ്രതി പിടിയില്‍

Posted on: September 17, 2015 9:30 am | Last updated: September 18, 2015 at 3:01 pm
SHARE

Bank-MFeCLകാസര്‍ഗോഡ്: കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കവര്‍ച്ചാ കേസിലെ മുഖ്യപ്രതി പിടിയില്‍. ബന്തിയോട് സ്വദേശി ഷെരീഫ് ആണ് പിടിയിലായത്. കര്‍ണാടകയില്‍ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണത്തിന്റെ ഭൂരിഭാഗവും ഇയാളില്‍ നിന്നും കണ്ടെടുത്തു. എന്നാല്‍ നഷ്ടപ്പെട്ട് പണം കണ്ടെത്താനായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ടുപേര്‍ പിടിയിലായാരുന്നു.