വയനാട് ജില്ലാ സഖാഫി സംഗമവും പണ്ഡിത ക്യാമ്പും സെപ്തംബര്‍ 22ന്

Posted on: September 16, 2015 6:26 pm | Last updated: September 16, 2015 at 6:26 pm

വയനാട്: സഖാഫി ശൂറ ആവിഷ്‌കരിക്കുന്ന കര്‍മ്മ പദ്ധതികള്‍ വിശദീകരിക്കുന്നതിനായി വെള്ളമുണ്ട അല്‍ ഫുര്‍ഖാനില്‍ ഈ മാസം 22ന് രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ സഖാഫി സംഗമവും പണ്ഡിത ക്യാമ്പും സംഘടിപ്പിക്കുന്നു. സംഗമത്തില്‍ പണ്ഡിത ദര്‍സ്, സഖാഫി ഡാറ്റാ കലക്ഷന്‍ പൂര്‍ത്തിയാക്കല്‍, മെമ്പര്‍ഷിപ്പ് ശേഖരിക്കല്‍, ദഅ്‌വാ കോച്ചിംഗ് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കാന്തപുരം എ.പി മുഹമ്മദ് മുസ്്‌ലിയാര്‍, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മുഹമ്മദ് കുഞ്ഞി സഖാഫി പറവൂര്‍, കെ.എസ് മുഹമ്മദ് സഖാഫി ചെറുവേരി, കുഞ്ഞി മൊയ്തീന്‍ സഖാഫി, മുഹമ്മദ് ശംവീല്‍ സഖാഫി തുടങ്ങിയവര്‍ പങ്കെടുക്കും.