സൂര്യനെല്ലിയിലും തോട്ടം തൊഴിലാളികള്‍ സമരം ആരംഭിച്ചു

Posted on: September 16, 2015 11:18 am | Last updated: September 17, 2015 at 9:32 am

idukkiഇടുക്കി: മൂന്നാറിലെ കണ്ണന്‍ ദേവന്‍ തോട്ടം തൊഴിലാളികളുടെ സമരത്തിന്റെ വിജയത്തിനു പിന്നാലെ തോട്ടം തൊഴിലാളികളുടെ സമരം സംസ്ഥാന വ്യാപകമാകുന്നു. ഇടുക്കിയിലെ സൂര്യനെല്ലിയിലെ ഹാരിസണ്‍ മലയാളം കമ്പനിയിലെ തോട്ടം തൊഴിലാളികളും സമരം ആരംഭിച്ചു. ഇരുപത് ശതമാനം ബോണസും 500 രൂപ ദിവസക്കൂലിയും ആവശ്യപ്പെട്ടാണ് സമരം. ഹാരിസണ്‍ തേയിലത്തോട്ടത്തിന്റെ കീഴിലുള്ള അഞ്ച് ഡിവിഷനുകളിലെ സ്ത്രീതൊഴിലാളികളെല്ലാം സമരത്തിനിറങ്ങിയിട്ടുണ്ട്.

മൂന്നാര്‍ സമരത്തില്‍ നിന്നും വ്യത്യസ്തമായി ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാണ് സമരം ആരംഭിച്ചിരിക്കുന്നത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി എന്നീ യൂണിയനുകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. തോട്ടത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മതിയായ ചികിത്സാ സൗകര്യം ഒരുക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്.