ഐ എസ് ബന്ധം സംശയിച്ച് നാല് പേരെ ചോദ്യം ചെയ്യുന്നു

Posted on: September 15, 2015 11:28 am | Last updated: September 17, 2015 at 12:18 am

questionതിരുവനന്തപുരം: തീവ്രവാദ സംഘടനയായ ഐ എസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നാല് പേരെ പൊലീസ് ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളിലാണ് യുഎഇയില്‍ നിന്നെത്തിയവരെ ചോദ്യം ചെയ്യുന്നത്. സംസ്ഥാന ഇന്റലിജന്‍സാണ് ഇവരെ ചോദ്യം ചെയ്യുന്നത്. രണ്ട് വിമാനത്താവങ്ങളില്‍ രണ്ട് പേരെ വീതമാണ് കസ്റ്റഡിയിലെടുത്തത്. ഐഎസ് ബന്ധമുണ്ടെന്ന് സംശയിച്ച് ഗള്‍ഫില്‍ നിന്ന് തിരിച്ചയക്കപ്പെട്ടവരുടെ തീവ്രവാദ ബന്ധം പരിശോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ചോദ്യം ചെയ്യലെന്നാണ് സൂചന.

നവമാധ്യമങ്ങളില്‍ ഐഎസ് ആശയങ്ങളെ അനുകൂലിച്ചതിനെത്തുടര്‍ന്നാണ് ഇവരെ തിരിച്ചയതെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം, കോഴിക്കോട് സ്വദേശികളെയാണ് കരിപ്പൂര്‍ വിമാനത്തവാളത്തില്‍ ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഇവര്‍ നാല് പേര്‍ക്കും ഐഎസ് ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടില്ല.