കുവൈറ്റിലേക്ക് ഡോക്ടര്‍മാരുടെ ഇന്റര്‍വ്യൂ

Posted on: September 15, 2015 5:31 am | Last updated: September 15, 2015 at 12:32 am

തിരുവനന്തപുരം: കുവൈറ്റിലെ ഒരു പ്രമുഖ സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ നിയമനത്തിനായി കണ്‍സള്‍ട്ടന്റ്/സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി ഒ ഡി ഇ പി സി അപേക്ഷ ക്ഷണിച്ചു. ഡെര്‍മറ്റോളജി (സ്ത്രീകള്‍മാത്രം): യോഗ്യത-ഡെര്‍മറ്റോളജിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി, ആറ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. പ്രതിമാസശമ്പളം 1300-1600 കുവൈറ്റ് ദിനാര്‍. ഓര്‍ത്തോഡോണ്ടിസ്റ്റ്-എന്റോഡോണ്ടിസ്റ്റ്: യോഗ്യത- എം ഡി എസ നാല് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. പ്രതിമാസശമ്പളം 1600-1800 കുവൈറ്റ് ദിനാര്‍. പ്രായപരിധി-52 വയസ്. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഡോക്ടര്‍മാര്‍ വിശദമായ ബയോഡാറ്റ സഹിതം odepc. [email protected] ഇ-മെയില്‍ വിലാസത്തില്‍ ഈ മാസം 30 നകം അപേക്ഷിക്കണം. ഫോണ്‍: 0471-2576314/19. വെബ്‌സൈറ്റ്: www. odepc. kerala. gov.in