മൂന്നാറിലെ സമരത്തെ വിമര്‍ശിക്കുന്നത് നാണക്കേട് മറയ്ക്കാനെന്ന് വിഎസ്‌

Posted on: September 14, 2015 8:11 pm | Last updated: September 14, 2015 at 11:05 pm
SHARE

vs achuthanandanതിരുവനന്തപുരം: മൂന്നാറില്‍ സമരം ചെയ്ത സ്ത്രീ തൊഴിലാളികളെ തീവ്രവാദികളെന്നു വിളിച്ച സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. തൊഴിലാളികള്‍ അടുപ്പിക്കാത്തതിന്റെ നാണക്കേട് മറയ്ക്കാനാണ് ഇത്തരം പ്രസ്താവനകള്‍. മൂന്നാറിലെ സ്ത്രീകള്‍ നടത്തിയത് ഉജ്വലസമരമാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ തന്നെ സഹദേവന്റെ പ്രസ്താവന വിവാദമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും പ്രസ്താവന തള്ളി രംഗത്ത് എത്തിയിരുന്നു.