മൂന്നാര്‍ സമരം: ബിജെപി ഐക്യദാര്‍ഢ്യത്തിന് വിലയില്ലാതായി

Posted on: September 13, 2015 11:39 pm | Last updated: September 14, 2015 at 9:21 am
SHARE

muraleedharanകോഴിക്കോട്: ചരിത്ര വിജയമായി മാറിയ മൂന്നാറിലെ കണ്ണന്‍ ദേവന്‍ തോട്ടത്തൊഴിലാളികളുടെ സമരത്തിന് ബിജെപി പ്രഖ്യാപിച്ച പിന്തുണ പാഴായി. സമരം ഏതാണ്ട് ഒത്തു തീര്‍പ്പാകുമെന്ന സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മരളീധരന്‍ ഫെയ്‌സ്ബുക്കിലൂടെ പിന്തുണ അറിയിച്ചത്. എന്നാല്‍ സമരം തീര്‍ന്നതോടെ മുരളീധരന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

16ാംതീയതി സമരത്തിന് ഐക്യദാര്‍ഢ്യം നല്‍കുമെന്നാണ് വി മുരളീധരന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സമരം മണിക്കൂറുകള്‍ക്കകം ഒത്തുതീര്‍പ്പായതോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് വെറുതെയായി. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഐക്യദാര്‍ഢ്യ പ്രകടനങ്ങളും ധര്‍ണയും നടത്താനായിരുന്നു ബിജെപി തീരുമാനം.