ഐബിഎന്നില്‍ ചര്‍ച്ചക്കിടെ കൈയാങ്കളി

Posted on: September 13, 2015 11:01 pm | Last updated: September 14, 2015 at 9:20 am
SHARE

pitai_in_debateന്യൂഡല്‍ഹി: സിഎന്‍എന്‍ഐബിഎന്‍ ചാനലിന്റെ ഐബിഎന്‍ 7 എന്ന ചാനലിലെ വാര്‍ത്താ ചര്‍ച്ചക്കിടെ കൈയാങ്കളി. രാധേമാ എന്ന ആള്‍ദൈവവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു കൈയാങ്കളി.

ഹിന്ദു മഹാസഭാ നേതാവ് ഓംജി മഹാരാജും ജ്യോതിഷ ശാസ്ത്രജ്ഞ ദീപ ശര്‍മയും തമ്മിലായിരുന്നു കൈയാങ്കളി. ചര്‍ച്ചയ്ക്കിടെ ദീപ ശര്‍മ എഴുന്നേറ്റ് ഓംജിയുടെ മര്‍ദിക്കുകയായിരുന്നു. ഉടന്‍തന്നെ ഓംജിയും തിരിച്ചടിച്ചു. ഇരുവരും തമ്മിലുള്ള കൈയാങ്കളി നീണ്ടതോടെ അവതാരക ഇടപെടുകയായിരുന്നു. അതിഥികളില്‍നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും സംഭവത്തെ അപലപിക്കുന്നതായും സിഎന്‍എന്‍- ഐബിഎന്‍ വ്യക്തമാക്കി.

cnn-ibn