നിര്‍മാണത്തിലിരുന്ന ടണല്‍ ഇടിഞ്ഞ് വീണ് മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

Posted on: September 13, 2015 3:30 pm | Last updated: September 14, 2015 at 9:19 am

TONNELഷിംല: ഹിമാചല്‍പ്രദേശില്‍ നിര്‍മാണത്തിലിരുന്ന കൂറ്റന്‍ ടണല്‍ ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ അതില്‍ അകപ്പെട്ടു. ബിലാസ്പൂര്‍ പട്ടണത്തിലാണ് അപടകമുണ്ടായത്. അഗ്നിശമന സേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ജീവന്‍ നിലനിര്‍ത്താന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് ടണലിനകത്തേക്ക് ഓക്‌സിജന്‍ അടിക്കുന്നുണ്ട്.

ചാണ്ഢിഗഢ് – മണാലി ദേശീയപാത നാലുവരിയാക്കുന്നതിന്റെ ഭാഗമായാണ് ടണല്‍ നിര്‍മിക്കുന്നത്.