കലാമണ്ഡലം സത്യഭാമ അന്തരിച്ചു

Posted on: September 13, 2015 10:37 am | Last updated: September 14, 2015 at 9:19 am

Kalamandalam sathyabhamaഒറ്റപ്പാലം: പ്രശസ്ത മോഹിനിയാട്ട നര്‍ത്തകിയും കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലുമായ കലാമണ്ഡലം സത്യഭാമ അന്തരിച്ചു. 77 വയസ്സായിരുന്നു. ഒറ്റപ്പാലത്തെ സ്വകാര്യ ആസ്പത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിക്ക് കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം നാല് മണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത് സംസ്‌കരിക്കും.

1937 നവംബര്‍ 4ന് ജനിച്ചു. 1951 മുതല്‍ ആറുവര്‍ഷം കേരള കലാമണ്ഡലത്തില്‍വെച്ച് മോഹിനിയാട്ടവും ഭരതനാട്യവും അഭ്യസിച്ചു. പെരുമാങ്ങോട്ടു വാരിയത്ത് കൃഷ്ണന്‍കുട്ടിവാരിയര്‍, അച്യുതവാരിയര്‍, പഴയന്നൂര്‍ തോട്ടശ്ശേരി ചിന്നമ്മുവമ്മ എന്നിവരായിരുന്നു പ്രധാന ഗുരുവര്യന്മാര്‍.

സംസ്ഥാന സര്‍ക്കാരിന്റെ നൃത്തനാട്യപുരസ്‌കാരം ആദ്യമായി ലഭിച്ചത് സത്യഭാമയ്ക്കായിരുന്നു. ബാലെകളും നൃത്തനാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1993 ല്‍ കലാമണ്ഡലം പ്രിന്‍സിപ്പലായിരിക്കെ വിരമിച്ചു. 2014 ലില്‍ പത്മശ്രീ നല്‍കി രാജ്യം അവരെ ആദരിച്ചു. 1994 ലില്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു