ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം

Posted on: September 12, 2015 9:54 pm | Last updated: September 13, 2015 at 4:48 pm
SHARE

ladakh border

ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം. വടക്കന്‍ ലഡാക്കില്‍ ഇരു രാജ്യങ്ങളുടെയും സംയുക്ത പട്രോളിംഗ് മേഖലയില്‍ ചൈന സ്ഥാപിച്ച താത്കാലിക നിരീക്ഷണ ടവര്‍ ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പോലീസും ഇന്ത്യന്‍ സൈനികരും ചേര്‍ന്ന് പൊളിച്ചുനീക്കിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് സൈനിക വക്താവ് അറിയിച്ചു. മേഖലയില്‍ ഇരു രാജ്യങ്ങളും സൈന്യത്തെ സജ്ജരാക്കിയിട്ടുണ്ട്. പ്രദേശത്തേക്ക് കൂടുതല്‍ സൈനികരെയും അര്‍ധസൈനിക വിഭാഗങ്ങളെയും അയച്ചിട്ടുണ്ട്.
ഇന്ത്യന്‍ സൈനികരെ പിന്തിരിപ്പിക്കാന്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ശ്രമിച്ചെങ്കിലും അവര്‍ അതില്‍ വിജയിച്ചില്ല. മേഖലയില്‍ നിന്ന് ചൈന പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമായാണ് ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുള്ളത്.