മൂന്നാംമുറ അവസാനിപ്പിച്ചാല്‍ അതിക്രമങ്ങള്‍ വര്‍ധിക്കുമെന്ന് ഡി ജി പി

Posted on: September 12, 2015 7:09 pm | Last updated: September 13, 2015 at 3:52 pm
SHARE

senkumarകൊച്ചി: പോലീസ് മൂന്നാംമുറ അവസാനിപ്പിച്ചാല്‍ കുറച്ചുകാലത്തേക്കെങ്കിലും സമൂഹത്തില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുമെന്ന് ഡി ജി പി ടി പി സെന്‍കുമാര്‍. പോലീസിനെ മൂന്നാംകിടയായി കരുതുന്നവര്‍ അവരില്‍നിന്ന് ഒന്നാംതരം പെരുമാറ്റം പ്രതീക്ഷിക്കരുത്. മതിയായ സൗകര്യങ്ങളും നിയമസംരക്ഷണവും നല്‍കാതെ, പോലീസ് മനുഷ്യാവകാശം സംരക്ഷിച്ചു പ്രവര്‍ത്തിക്കണമെന്നു പറയുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.