Connect with us

Kerala

സെക്രട്ടറി സ്ഥാനത്തിരുന്ന് വെള്ളാപ്പള്ളി പണപ്പിരിവ് നടത്തുന്നു: വി എസ്

Published

|

Last Updated

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് വെള്ളാപ്പള്ളി പണപ്പിരിവ് നടത്തുകയാണെന്ന് വി എസ് കുറ്റപ്പെടുത്തി. എസ് എന്‍ കോളേജുകളിലെ അധ്യാപക നിയമനത്തിന് 60 ലക്ഷം രൂപവരെയാണ് വെള്ളാപ്പള്ളി കോഴ വാങ്ങുന്നത്. സംഘപരിവാറുമായി ബന്ധം സ്ഥാപിക്കുന്നത് കേന്ദ്ര ഫണ്ടുകള്‍ കൈക്കലാക്കാന്‍ വേണ്ടിയാണ്. എസ് എന്‍ ഡി പിയുടെ മൈക്രോഫിനാന്‍സ് പദ്ധതി കേന്ദ്ര ഫണ്ട് തട്ടുന്നത് മറ പിടിക്കാനാണെന്നും വി എസ് ആരോപിച്ചു. മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് വി എസ് വെള്ളാപ്പള്ളിയെ രൂക്ഷമായി കടന്നാക്രമിച്ചത്.

സംഘപരിവാറുമായി വെള്ളാപ്പള്ളിക്കുള്ള ബന്ധം സി പി എം തുറന്നു കാണിച്ചതാണ് പാര്‍ട്ടിക്കും തനിക്കുമെതിരെ തിരിയാന്‍ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചത്. എസ് എന്‍ ഡി പി വേദിയില്‍ നിന്ന് ഇടത് നേതാക്കളെ മാറ്റി നിര്‍ത്തുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ വി എസ് പരിഹസിച്ചു. തനിക്ക് ഗുരുവിനെക്കുറിച്ച് പറയാന്‍ എസ് എന്‍ ഡി പി വേദി ആവശ്യമില്ലെന്ന് വി എസ് പറഞ്ഞു.