മൂന്നാര്‍ സമരം സി പി എം രാഷ്ട്രീയവല്‍കരിക്കുന്നു: ഷിബു ബേബിജോണ്‍

Posted on: September 12, 2015 6:23 pm | Last updated: September 13, 2015 at 3:52 pm

SHIBU BABY JOHNകൊച്ചി: മൂന്നാറിലെ തോട്ടം തൊഴിലാളിസമരം സി പി എം രാഷ്ട്രീയവല്‍കരിക്കുകയാണെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. കണ്ണന്‍ ദേവന്‍ മാനേജ്‌മെന്റിനെ വെള്ളപൂശാനുള്ള ശ്രമമാണ് സി പി എം നടത്തുന്നത്. ഇരകളോടൊപ്പം ഓടുകയും വേട്ടനായ്ക്കള്‍ക്കൊപ്പം വേട്ടയാടുകയുമാണ് സി പി എം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.