ഈജിപ്ത് പ്രധാനമന്ത്രി ഇബ്‌റാഹീം മെഹ്‌ലബ് രാജിവെച്ചു

Posted on: September 12, 2015 4:17 pm | Last updated: September 13, 2015 at 3:52 pm

ibrahim mehlab egypt
കെയ്‌റോ: ഈജിപ്ത് പ്രധാനമന്ത്രി ഇബ്രാഹീം മെഹ്‌ലബ് രാജിവെച്ചു. രാജി പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് അല്‍ സീസി സ്വീകരിച്ചു. ഇതിന് പിന്നാലെ പുതിയ പ്രധാനമന്ത്രിയായി നിലവിലെ പെട്രോളിയം മന്ത്രി ശരീഫ് ഇസ് മാഇൗലിനെ നിയമിച്ചുകൊണ്ട് പ്രസിഡൻറ് ഉത്തരവിറക്കുകയും ചെയ്തു.

മെഹ്‌ലബ്  മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നത് വരെ നിലവിലെ മന്ത്രിസഭ കാവല്‍ മന്ത്രിസഭയായി തുടരാന്‍ പ്രസിഡൻറ് നിര്‍ദേശിക്കുകയായിരുന്നു.

മെഹ്‌ലബ് രാജിവെക്കാനിടയായ സാഹചര്യം പ്രസ്താവനയില്‍ വ്യക്തമാക്കുന്നില്ല. അതേസമയം, അഴിമതിക്കേസില്‍ ഈജിപ്ഷ്യന്‍ കൃഷി മന്ത്രി അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളിലാണ് പ്രധാനമന്ത്രിയുടെ രാജിപ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.