ഹരിയാനയില്‍ ചാര്‍ട്ടേഡ് ട്രെയിന്‍ പാളംതെറ്റി രണ്ട് വിദേശികള്‍ മരിച്ചു

Posted on: September 12, 2015 3:56 pm | Last updated: September 13, 2015 at 3:52 pm

hariyana train derail

കല്‍ക്ക: ഹരിയാനയില്‍ വിദേശി ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ചാര്‍ട്ടേഡ് ട്രെയിന്‍ പാളം തെറ്റി രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പഞ്ചകുള ജില്ലയിലെ കല്‍ക്കക്ക് രണ്ട് കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. കല്‍ക്ക – ഷിംല റെയില്‍വേ ട്രാക്കില്‍ സഞ്ചരിച്ച ട്രെയിനാണ് അപടത്തില്‍പ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉച്ചക്ക് 12.55നായിരുന്നു അപകടം. നാല് ബോഗികളുള്ള ട്രെയിനിൻെറ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്.

കര്‍ണാടകയിലെ ഗുല്‍ബര്‍ഗില്‍ ഇന്ന് പുലര്‍ച്ചെ തുരന്തോ എക്സ്പ്രസ് പാളംതെറ്റി രണ്ട് പേര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹരിയാനയിലും അപകടമുണ്ടായത്.