ഇനി വരാനിരിക്കുന്നത് കുടിവെള്ളത്തിനുള്ള ആഭ്യന്തര കലഹം: വി എസ്

Posted on: September 12, 2015 11:29 am | Last updated: September 12, 2015 at 11:29 am

vs achuthanandanപാലക്കാട്: അകത്തേത്തറ നടക്കാവ് മേല്‍പ്പാലം നിര്‍മിക്കേണ്ട ആവശ്യകത ശക്തമായി മുഖ്യമന്ത്രിയയും മന്ത്രിമാരെയും ധരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വിഷയം നിയമസഭയില്‍ ഉന്നയിച്ചതാണ്. എന്നാല്‍ ഒന്നും നടന്നില്ല. മന്ത്രിമാര്‍ക്കൊക്കെ പണം വാങ്ങുന്നതില്‍ മാത്രമാണ് ശ്രദ്ധയെന്ന് വി എസ് പറഞ്ഞു.
അകത്തേത്തറയില്‍ പുതിയ ജലസംഭരണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇനി വരാനിരിക്കുന്നത് കുടിവെള്ളത്തിനു വേണ്ടിയുള്ള ആഭ്യന്തര കലഹമാണ്. 2025 ആകുമ്പോഴേക്കും സംസ്ഥാനത്ത് കുടിവെള്ളത്തിനായി കലാപമുണ്ടാവും. മണ്‍സൂണില്‍ പോലും കിട്ടേണ്ടതിന്റെ മൂന്നിലൊന്ന് മഴ മാത്രമേ ലഭിച്ചുള്ളൂ. പെരിയാറും പമ്പയും ഭാരതപ്പുഴയുമൊക്കെ വറ്റി. കുടിവെള്ള ക്ഷാമം അതീവ രൂക്ഷമായ ജില്ലയില്‍ ആയിരങ്ങള്‍ക്ക് വെള്ളമെത്തുന്ന ഈ കുടിവെള്ള സംഭരണി ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് വി എസ പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് വത്സല ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. വി എസ് അചയുതാനന്ദന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 45 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടില്‍ നിന്ന് പത്തര ലക്ഷം രൂപയും ഉപയോഗിച്ചാണ് 1.50 ടണ്‍ ശേഷിയുള്ള ജല സംരണി നിര്‍മിച്ചത്. കൊടുമ്പ് പഞ്ചായത്ത് കമ്യൂണിറ്റിഹാള്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ അധ്യക്ഷത വഹിച്ചു. എം ബി രാജേഷ് എം പി മുഖ്യാതിഥിയായി. പി രാധാകൃഷ്ണന്‍, കെ ജി ജയന്തി, കെ മുരളീധരന്‍, ബി ബേബി പ്രസംഗിച്ചു.