സി ബി എസ് ഇ മലപ്പുറം ജില്ലാ കലോത്സവം

Posted on: September 12, 2015 11:17 am | Last updated: September 12, 2015 at 11:17 am
SHARE

മറവഞ്ചേരി: സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് മലപ്പുറം റീജിയന്‍ മറവഞ്ചേരി ഹില്‍ ടോപ്പ് പബ്ലിക് സ്‌കൂളില്‍ വെച്ച് നടത്തുന്ന സി ബി എസ് ഇ ജില്ലാ കലോത്‌സവത്തിനും പെരിന്തല്‍മണ്ണ സില്‍വര്‍ മൗണ്ട് ഇന്ററര്‍ നാഷണല്‍ സ്‌കൂളില്‍ വെച്ച് നടത്തുന്ന സര്‍ഗോത്‌സവം ഐ ടി മേള എന്നിവക്കും വേണ്ടി ബാംഗ്ലൂര്‍ സയന്‍ഷ്യ സോഫ്റ്റ്‌വെയര്‍ കമ്പനി രൂപകല്‍പന ചെയ്ത മൊബൈല്‍ ആപ്ലിക്കേഷന്‍ പാരന്റ് ഐ പ്രകാശനം ചെയ്തു.
ആന്‍ഡ്രോയിഡ് സംവിധാനത്തിലൂടെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ രക്ഷിതാക്കള്‍ക്കും കാണികള്‍ക്കും വിവിധ സ്‌റ്റേജുകളിലെ തല്‍സമയ മല്‍സരങ്ങള്‍, റിസള്‍ട്ടുകള്‍ അറിയിപ്പുകള്‍ എന്നിവ ലഭിക്കും’. ഓരോ നിശ്ചിത സമയത്തിലുളള വിശദമായ പോയിന്റ് നിലയും ദ്യശ്യമാകും.
മറവഞ്ചേരി ഹില്‍ ടോപ്പ് പബ്ലിക് സ്‌ക്കൂളില്‍ വെച്ച് പാരന്റ് ഐ മൊബൈല്‍ ആപ്പ് ചെയര്‍മാന്‍ സൈത് മുസ്തഫ തങ്ങള്‍ പ്രകാശനം ചെയ്തു. സഹോദയ പ്രസിഡന്റ് എം അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. മൊബൈല്‍ ആപ്പ് പ്രവര്‍ത്തനങ്ങള്‍ സയന്‍ഷ്യ ലിമിറ്റഡന് ഢഇഋഛ സി കെ ഷാജി വിശദീകരിച്ചു. സഹോദയ ജനറല്‍ സെക്രട്ടറി എം ജൗഹര്‍ ട്രഷറര്‍ ജോജി പോള്‍ പ്രിന്‍സിപ്പാള്‍ എസ് ഉണ്ണിക്കൃഷ്ണന്‍, കെ സലീന, നിര്‍മല ചന്ദ്രന്‍, ജേക്കബ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.