ബി എസ് എന്‍ എല്‍ 4ജി 2016 മാര്‍ച്ചില്‍

Posted on: September 10, 2015 7:03 pm | Last updated: September 10, 2015 at 7:03 pm

BSNL_9ന്യൂഡല്‍ഹി: 2016 മാര്‍ച്ച് മാസത്തില്‍ 4ജി അവതരിപ്പിക്കുമെന്ന് ബി എസ് എന്‍ എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ. ഈ വര്‍ഷം അവസാനത്തോടെ ഇന്റര്‍നെറ്റ് ഡേറ്റാ നിരക്കുകള്‍ കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ടെലികോം കമ്പനികള്‍ 4ജി സൗകര്യം നല്‍കിത്തുടങ്ങിയ പശ്ചാത്തലത്തിലാണ് പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്‍ ഈ രംഗത്തേക്ക് വരുന്നത്. സാധാരണക്കാര്‍ക്ക് പ്രാപ്യമായ നിരക്കില്‍ 4ജി സൗകര്യം നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് അനുപം ശ്രീവാസ്തവ പറഞ്ഞു.