ലൈംഗിക പീഡനം: സഊദി നയതന്ത്രജ്ഞനെ ഇന്ത്യ വിളിപ്പിച്ചു

Posted on: September 10, 2015 6:35 pm | Last updated: September 11, 2015 at 12:41 am

neppali women saudi diplomat case
ന്യൂഡല്‍ഹി: വീട്ടുവേലക്കാരായ നേപ്പാളി വനിതകളെ പീഡിപ്പിച്ചുവെന്ന കേസില്‍ സഊദി അംബാസഡറെ ഇന്ത്യ വിളിപ്പിച്ചു. അംബാസഡര്‍ സഉൂദ് മുഹമ്മദ് അല്‍സാത്തിയെയാണ് വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിപ്പിച്ചത്. കേസുമായി പൂര്‍ണമായി സഹകരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

അതിനിടെ, ഗുഡ്ഗാവിലെ അംബാസഡറുടെ വസതിയിലേക്ക് വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. അംബാസഡര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഈ ഉദ്യോഗസ്ഥന് നയതന്ത്ര പരിരക്ഷ നല്‍കരുതെന്നും മാര്‍ച്ച് ആവശ്യപ്പെട്ടു.