മെര്‍സ് ഭീതി: സഊദിയില്‍ ഒട്ടകത്തെ അറുക്കുന്നതിന് നിരോധനം

Posted on: September 10, 2015 6:10 pm | Last updated: September 11, 2015 at 12:41 am

camel-slaughter
മദീന: രാജ്യത്ത് ഹജ്ജ് സീസണില്‍ ഒട്ടകത്തെ അറുക്കുന്നതിനുള്ള നിരോധനം തുടരുമെന്ന് സഊദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെര്‍സ് രോഗ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഒട്ടകത്തെ അറക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്തുടനീളം നിരോധനം ബാധകമാണെന്ന് മന്ത്രാലയ വക്താവ് ഫൈസല്‍ അല്‍ സഹ്‌റാനി പറഞ്ഞു.

മക്കയിലെ ബര്‍മീസ് സമുദായക്കാര്‍ പരമ്പരാഗതമായി ഒട്ടകത്തെ അറുക്കാറുണ്ട്. ഇവര്‍ക്കും നിരോധനം ബാധകമാണ്. ഒട്ടകത്തിന് പകരം ഇവര്‍ക്ക് ആടുകളെ അറുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.