അതിര്‍ത്തിയില്‍ പാക് ആക്രമണം; രണ്ട് ജവാന്മാര്‍ക്ക് പരുക്ക്

Posted on: September 10, 2015 12:05 am | Last updated: September 10, 2015 at 12:05 am
SHARE

INDO-PAK BORDERശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്നലെ നിയന്ത്രണ രേഖയില്‍ പൂഞ്ച്, കുപ്‌വാര സെക്ടറുകളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ രണ്ട് ബി എസ് എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു.
യാതൊരു പ്രകോപനവും ഇല്ലാതെ നിയന്ത്രണ രേഖയില്‍ പലയിടത്തും പാക് വെടിവെപ്പുണ്ടായതായി ലഫ്. കേണല്‍ മനീഷ് മേത്ത അറിയിച്ചു. നൗഖം, കൃഷ്ണ ഗാട്ടി എന്നിവിടങ്ങളില്‍ മണിക്കൂറുകളോളം വെടിവെപ്പുണ്ടായി.
ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചതായി സൈന്യം വ്യക്തമാക്കി. ഈ മാസം ഇത് ഒമ്പതാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.