തൃശൂരില്‍ എ ടി എമ്മില്‍ വന്‍ കവര്‍ച്ച

Posted on: September 9, 2015 10:47 pm | Last updated: September 9, 2015 at 10:47 pm

sbi-atmതൃശൂര്‍: തൃശൂരില്‍ എ ടി എം കൗണ്ടറില്‍ വന്‍ കവര്‍ച്ച. വെളിയന്നൂരിലെ എസ് ബി ഐ എ ടി എമ്മില്‍ നിന്ന് 25 ലക്ഷം രൂപയാണ് കവര്‍ന്നത്. ഈ മാസം രണ്ടാം തിയത് രാത്രിയാണ് മോഷണം നടന്നതെന്ന് പോലീസ് കണ്ടെത്തി. രണ്ടാം തിയതി മുതല്‍ എ ടി എമ്മില്‍ നിന്ന് പണം എടുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഹെല്‍മറ്റിട്ട ആള്‍ എ ടി എമ്മിലേക്ക് കയറുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പണം നിക്ഷേപിക്കുന്ന സ്വകാര്യ ഏജന്‍സിയെ കേന്ദ്രീകരിച്ചുകൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.