ഇടത് പാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: കെ ശങ്കരനാരായണന്‍

Posted on: September 9, 2015 8:07 pm | Last updated: September 10, 2015 at 12:12 am

shankaranarayananകോഴിക്കോട്: ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍. കോഴിക്കോട്ട് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പറയുന്നത് തെറ്റാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ പറയുന്നതാണ് തെറ്റെന്ന് ഞാന്‍ പറയും. സി പി എം നടപ്പാക്കിയ ജൈവകൃഷി അനുകരണീയമായ മാതൃകയാണ്. ഇതുപോലുള്ള കാര്യങ്ങള്‍ ഇനിയും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. നികുതി പിരിച്ചെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.