Connect with us

Kerala

കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്, കുറവ് വയനാട്ടില്‍

Published

|

Last Updated

തിരുവനന്തപുരം; തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ഇന്നലെ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍. ഏറ്റവും കുറവ് വയനാട്ടിലാണ്.
വോട്ടര്‍ പട്ടികയിലുള്ള മൊത്തം 2,49,88,498 വോട്ടര്‍മാരില്‍ 1,29,81,301 പേര്‍ സ്ത്രീകളും, 1,20,07,115 പേര്‍ പുരുഷന്മാരും, 82 പേര്‍ ഭിന്നലിംഗക്കാരുമാണ്.
മലപ്പുറത്തെ 28,76,835 വോട്ടര്‍മാരില്‍ 14,64,309 പേര്‍ സ്ത്രീകളും 14,12,517 പേര്‍ പുരുഷന്മാരും 9 പേര്‍ ഭിന്നലിംഗക്കാരുമാണ്. വയനാട്ടിലെ 5,71,392 വോട്ടര്‍മാരില്‍ 2,90,167 പേര്‍ സ്ത്രീകളും 2,81,224 പേര്‍ പുരുഷന്മാരും ഒരാള്‍ ഭിന്നലിംഗത്തിലും ഉള്‍പ്പെടുന്നു. ഇതര ജില്ലകളിലെ വോട്ടര്‍മാരുടെ എണ്ണം ചുവടെ. ജില്ല, സ്ത്രീ, പുരുഷന്‍, ഭിന്നലിംഗം, ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍ തിരുവനന്തപുരം – 13,70,545 – 12,19,917 – 08 – 25,90,470, കൊല്ലം – 10,59,160 – 9,52,129 – 07 – 20,11,296, പത്തനംതിട്ട – 5,29,730 – 4,66,441 – 00 – 9,96,171, ആലപ്പുഴ – 8,57,726 – 7,71,847 – 03 -16,29, 576, കോട്ടയം – 7,61,723 – 7,36,307 – 03 – 14,98,033, ഇടുക്കി – 4,25,177 – 4,19,821 – 02 – 8,45,000, എറണാകുളം – 12,02,082 – 11,60,793 – 18 – 23,62,893, തൃശൂര്‍ – 12,71,570 – 11,49,468 – 13 – 24,21,051, പാലക്കാട് – 10,88,599 – 10,26,591 – 09 – 21,15,199, കോഴിക്കോട് – 11,73,664 -10,87,401 – 04 -22,61,069, കണ്ണൂര്‍ – 9,98,359 – 8,64,217 – 04 – 18,62,580, കാസര്‍കോട് – 4,88,490 – 4,58,442 – 01 – 9,46,933