‘രക്തദാന രജിസ്‌ട്രേഷനുള്ള വെബ്‌സൈറ്റ് വന്‍ സ്വീകാര്യത നേടി’

Posted on: September 8, 2015 8:05 pm | Last updated: September 8, 2015 at 8:05 pm

farewell (2)

ദുബൈ: രക്തദാന സൗകര്യത്തിനുള്ള വെബ്‌സൈറ്റ് 17 രാജ്യങ്ങളിലെ ആളുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ എക്കണോമിക് ആന്‍ഡ് എജ്യുക്കേഷന്‍ കോണ്‍സുല്‍ ഡോ. ടിജു തോമസ് പറഞ്ഞു.
ഡല്‍ഹിയിലേക്ക് സ്ഥലം മാറിപ്പോകുന്നതിനെക്കുറിച്ച് അറിയിക്കാനും യാത്ര പറയാനും കോണ്‍സുലേറ്റില്‍ ഒരുക്കിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ. ടിജു. ഇതിനകം 2000ല്‍ അധികം ആളുകള്‍ രക്തദാനത്തിന് സന്നദ്ധരായി. www.blooddonors.ae എന്ന പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പല സംഘടനകളും ഇതിനോട് സഹകരിച്ചു. ജൂണ്‍ 14ന് ലോക രക്തദാന ദിനത്തിലാണ് വെബ്‌സൈറ്റ് ആരംഭിച്ചത്. ജൂണ്‍ 21ന് രാജ്യാന്തര യോഗ ദിനത്തില്‍ ഇത് പ്രഖ്യാപിക്കപ്പെട്ടു.
9000ല്‍ അധികം ആളുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. നാല് ദിവസത്തിനകം 1.2 ലക്ഷം ആളുകള്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചിട്ടുണ്ട്. 5001 സന്നദ്ധ സേവകര്‍ ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. മലയാളികളുടെയും സിഖ് സമൂഹത്തിന്റെയും ഭാഗത്ത് നിന്ന് വലിയ പിന്തുണ ലഭിച്ചു. താന്‍ ഡല്‍ഹിയിലേക്ക് പോയാലും വെബ്‌സൈറ്റ് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ടിജു പറഞ്ഞു.