തദ്ദേശ തിരഞ്ഞെടുപ്പ്: നവംബറില്‍ മതിയെന്ന് യുഡിഎഫ്; നീട്ടരുതെന്ന് സിപിഎമ്മും ബിജെപിയും

Posted on: September 7, 2015 12:56 pm | Last updated: September 8, 2015 at 12:15 am

ballot voting vote box politics choice electionതിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സമവായമായില്ല. തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ തന്നെ നടത്തണമെന്ന് സിപിഎമ്മും ബിജെപിയും യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടി നവംബറില്‍ നടത്തിയാല്‍ മതിയെന്ന നിലപാട് യുഡിഎഫും ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനം വ്യക്തമാക്കാന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കമീഷന്‍ മാധ്യമങ്ങളെ കാണും.
നവംബര്‍ ഒന്നിന് ഭരണസമിതി അധികാരത്തില്‍ വരുന്ന രീതിയിലായിരിക്കും കമീഷന്‍ തിരഞ്ഞെടുപ്പ് നടത്തുകയെന്നാണ് സൂചന.