വിമുക്ത ഭടന്‍മാരുടെ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു

Posted on: September 6, 2015 2:47 pm | Last updated: September 8, 2015 at 12:15 am

one rank one pension strikeന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്ന ആവശ്യമുന്നയിച്ച് വിമുക്ത ഭടന്‍മാര്‍ ജന്തര്‍മന്ദറില്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. സ്വയം വിരമിച്ചവര്‍ക്കും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സമരം പിന്‍വലിക്കാന്‍ സമരസമിതി തീരുമാനിച്ചത്. അതേസമയം മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ വ്യത്യസ്ത സമര പരിപാടികള്‍ തുടരുമെന്നും സമര സമിതി അറിയിച്ചു.