സ്വയം വിരമിച്ചവര്‍ക്കും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പ്രഖ്യാപിച്ചു

Posted on: September 6, 2015 12:20 pm | Last updated: September 8, 2015 at 12:15 am

one rank one pension strike

ന്യൂഡല്‍ഹി: സ്വയം വിരമിച്ചവര്‍ക്കും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പ്രതിരോധമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും സ്വയം വിരമിച്ചവരെ ഒഴിവാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് വിമുക്ത ഭടന്‍മാര്‍ സമര പരിപാടികള്‍ തുടരുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഈ പശ്ചാതലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ പരത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. സ്വയം വിരമിച്ചവരെ സര്‍ക്കാര്‍ അവഗണിക്കില്ല. അവര്‍ക്കാര്‍ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും പ്രധാനമന്ത്രി ഫരീദാബാദില്‍ പറഞ്ഞു.

വിമുക്ത ഭടന്‍മാരില്‍ 40 ശതമാനവും സ്വയം വിരമിച്ചവരാണ്. അതുകൊണ്ട് തന്നെ ഇവരെ ഒഴിവാക്കിയാല്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി ഫലപ്രദമാവില്ല എന്നായിരുന്നു സൈനികരുടെ നിലപാട്.