Connect with us

Malappuram

ടൈം വാട്‌സ് ആപ്പ് റേഡിയോ പ്രക്ഷേപണം തുടങ്ങി

Published

|

Last Updated

തിരൂര്‍: രാജ്യത്തെ ആദ്യ പോഡ്കാസ്റ്റ് മീഡിയയായ ടൈം വാട്‌സ് ആപ്പ് റേഡിയോയുടെ ഔദ്യോഗിക പ്രക്ഷേപണം തിരൂര്‍ ടൗണ്‍ഹാളില്‍ ഇ ടി മുഹമ്മദ് ബശീര്‍ എം പി ഉദ്ഘാടനം ചെയ്തു. ലോകം മുഴുവന്‍ ഒരു ഫിഫ്ത് എസ്റ്റേറ്റ് എന്ന രീതിയില്‍ നവ മാധ്യമങ്ങള്‍ ശ്രദ്ധേയമാവുകയാണെന്നും അവക്കുള്ള സ്ഥാനം ഇനി തള്ളിക്കളയാനാകില്ലെന്നും ഇ ടി പറഞ്ഞു.
ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും ഫോണില്‍ റേഡിയോ വാര്‍ത്ത ലഭ്യമാക്കുന്ന ടൈം റേഡിയോ സംരംഭം എന്തുകൊണ്ടും നമുക്ക് അഭിമാനിക്കാവുന്നതാണെന്നും ഇ ടി മുഹമ്മദ് ബശീര്‍ പറഞ്ഞു. വെറും തമാശക്ക് മാത്രം ഉപയോഗിച്ചിരുന്ന വാട്‌സ് അപ്പ് പ്ലാറ്റ്‌ഫോമിനെ പ്രാദേശികമായാണെങ്കിലും ലോകമാതൃകാ സംരംഭമാണ് ടൈം റേഡിയോ നടപ്പാക്കിയിരിക്കുന്നതെന്നും ഇതും ആഗോള ഭീമന്മാര്‍ റാഞ്ചാതെ ശ്രദ്ധിക്കണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ പറഞ്ഞു. മറ്റൊരു മാധ്യമത്തിനും സാധ്യമാകാത്ത രീതിയിലും ലോകത്തിന്റെ ഏതു കോണിലും ചെലവ് കുറഞ്ഞ രീതിയിലും റേഡിയോ വാര്‍ത്ത എത്തിക്കുന്ന പുതിയ സംരംഭം അഭിമാനാര്‍ഹമാണെന്ന് മുഖ്യാതിഥിയായ ലാല്‍ ജോസ് വ്യക്തമാക്കി. തിരൂര്‍ നഗരസഭാധ്യക്ഷ സഫിയ അധ്യക്ഷത വഹിച്ചു. ടൈം റേഡിയോ ലോഗോ തിരൂര്‍ ഡി വൈ എസ് പി. ടി സി വേണുഗോപാല്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ ഐ ടെസ്റ്റ് എന്ന വാര്‍ത്താചിത്ര പ്രദര്‍ശനം വി അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി ഹംസക്കുട്ടി, പി പി അബ്ദുര്‍റഹ്മാന്‍, അന്‍വര്‍ കള്ളിയത്ത്, ഗായകന്‍ ഫിറോസ്ബാബു, റജി നായര്‍, ജിഷ ബിമല്‍ പ്രസംഗിച്ചു.

Latest