അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം: ഒരു സൈനികന് പരിക്ക്

Posted on: September 5, 2015 8:09 pm | Last updated: September 5, 2015 at 8:10 pm

kashmirശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റു. ശനിയാഴ്ച നിയന്ത്രണ രേഖയിലെ കൃഷ്ണ ഘാട്ട് സെക്ടറിലായിരുന്നു ആക്രമണമുണ്ടായത്. പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച രാത്രിയും പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരേ വെടിവെപ്പ് നടത്തിയിരുന്നു. ഹമിര്‍പുര്‍ സെക്ടറില്‍ രാത്രി 9.50 നാണു വെടിവെപ്പ് ആരംഭിച്ചത്. അരമണിക്കൂറോളം വെടിവെപ്പ് നീണ്ടുനിന്നു.

ALSO READ  ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു; അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു