കണ്ണൂരില്‍ വന്‍ സുരക്ഷയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം

Posted on: September 5, 2015 12:18 pm | Last updated: September 6, 2015 at 12:04 am

kannur clashകണ്ണൂര്‍: ആര്‍ എസ് എസ്, സി പി എം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി രംഗത്തെത്തിയതോടെ കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ. ആര്‍ എസ് എസ് കുട്ടികളുടെ സംഘടനയായ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുമ്പോള്‍ സി പി എം ബാലസംഘത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷത്തിന്റെ സമാപന റാലിയാണ് സംഘടിപ്പിക്കുന്നത്.

ഇതിനിടയിലാണ് കോണ്‍ഗ്രസും ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂരില്‍ സംഘര്‍ഷ സാധ്യതയുള്ളതായി കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരമേഖല എ ഡി ജി പി ശങ്കര്‍ റെഡ്ഢിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വന്‍ സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.

ഹിന്ദുക്കളെ അപമാനിക്കാനാണ് സി പി എം ശ്രമിക്കുന്നതെന്ന് ആര്‍ എസ് എസ് ആരോപിക്കുമ്പോള്‍ വര്‍ഗീയതയാണ് സംഘപരിവാര്‍ ലക്ഷ്യമെന്ന് സി പി എം ആരോപിക്കുന്നത്.