ഹനീഫ വധം: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു

Posted on: September 4, 2015 6:07 pm | Last updated: September 4, 2015 at 8:06 pm
ഹനീഫ
ഹനീഫ

തൃശൂര്‍: ഹനീഫ വധക്കേസില്‍ മന്ത്രി സി എന്‍ ബാലകൃഷ്ണനെ പ്രതിയാക്കാന്‍ എ ഗ്രൂപ്പ് ശ്രമിക്കുന്നു എന്ന ആരോപണവുമായി ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്. പരസ്യ വിമര്‍ശനം പാടില്ലെന്ന ഹൈക്കമാന്റ് നിലപാട് തിരസ്‌കരിച്ച് ഐ ഗ്രൂപ്പ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി.

കോണ്‍ഗ്രസ് വക്താവായ എം എം ഹസന്‍ എ ഗ്രൂപ്പ് വക്താവായി മാറിയെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഡി സി സി പ്രസിഡന്റ് ഒ അബ്ദുറഹ്മാന്‍ കുട്ടി ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് പ്രതിഷേധാര്‍ഹമാണ്. എം എം ഹസനും ഒ അബ്ദുറഹ്മാന്‍ കുട്ടിക്കുമെതിരെ കെ പി സി സി പ്രസിഡന്റിന് പരാതി നല്‍കുമെന്നും വി ബലറാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ALSO READ  ജമാഅത്ത് സഖ്യം: ലീഗിന്റെ പരസ്യനീക്കത്തിന് പൂട്ടിട്ട് കോൺഗ്രസ്