കൊച്ചിയില്‍ മധ്യവയസ്കയെ ചാക്കില്‍ക്കെട്ടി റോഡരികില്‍ തള്ളി

Posted on: September 4, 2015 4:19 pm | Last updated: September 5, 2015 at 12:19 am

WOMANകൊച്ചി: മധ്യവയസ്കയെ ചാക്കില്‍കെട്ടി വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കലൂരിലാണ് 45 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയെ ചാക്കിനുള്ളില്‍ കണ്ടെത്തിയത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ചാക്ക് അനങ്ങുന്നതായി ശ്രദ്ധയില്‍െപട്ട നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് സ്ത്രീയെ കണ്ടെത്തിയത്.

തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എറണാകുളം നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയുടെ കൂടെയുണ്ടായിരുന്ന ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.