വെള്ളത്തിനു മുകളിലൂടെ 125 മീറ്റര്‍ നടന്ന് ഷാവോലിന്‍ ഗുരു തകര്‍ത്തത് സ്വന്തം റെക്കോര്‍ഡ്

Posted on: September 4, 2015 1:56 pm | Last updated: September 5, 2015 at 12:19 am

shaolin2വെള്ളത്തിലൂടെ നടന്നു പോവുക ദിവ്യാത്ഭുതങ്ങളില്‍ ഒന്നായാണ് പരിഗണിക്കുന്നത്. എന്നാല്‍, യോഗയും ധ്യാനവും ചെയ്ത് മനസ്സിന്റെയും ശരീരത്തിന്റെയും കരുത്തു വര്‍ദ്ധിപ്പിച്ച് അനേകം പേര്‍ അത് ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ഒരാളാണ് ഷാവോലിന്‍ ഗുരു. വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്ന 200 പ്ലൈവുഡ് പ്ലാങ്കുകള്‍ ഉപയോഗിച്ച് 125 മീറ്ററാണ് ഇദ്ദേഹം നദിക്കു മീതെ നടന്നത്.
ക്വാന്‍ഴൂ ഷാവോലിന്‍ ക്ഷേത്രത്തിലെ ഷി ലിലിയാങ് എന്ന ഗുരുവാണ് നദിയ്ക്കു മുകളിലൂടെ നടന്നത്. 120 മീറ്റര്‍ നദിയിലൂടെ നടന്ന് ജനുവരിയില്‍ താന്‍ സ്ഥാപിച്ച റിക്കോര്‍ഡാണ് ഇപ്പോള്‍ ഇദ്ദേഹം തകര്‍ത്തത്.

വീഡിയോ കാണാം……….