സാംസംഗ് ഗാലക്‌സി നോട്ട് 5 സെപ്റ്റംബര്‍ ഏഴിന് പുറത്തിറങ്ങും

Posted on: September 3, 2015 8:09 pm | Last updated: September 3, 2015 at 8:09 pm

galaxy note 5ന്യൂഡല്‍ഹി: സാംസംഗ് തങ്ങളുടെ ഏറ്റവും പുതിയ ഫഌഗ്ഷിപ്പ് മോഡലായ നോട്ട് 5 സെപ്റ്റംബര്‍ ഏഴിന് ഇന്ത്യയില്‍ പുറത്തിറക്കും. പുതിയ മോഡലിന്റെ വില കമ്പനി പുറത്തുവിട്ടിട്ടില്ല. ഏകദേശം 55,000 രൂപയായിരിക്കും വില എന്നാണ് പ്രാഥമിക വിവരം.

5.7 ഇഞ്ച് ക്യൂ എച്ച് ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. സാംസംഗിന്റെ 64 ബിറ്റ് എക്‌സിനോസ് ഒക്റ്റാകോര്‍ പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 4 ജി ബിയാണ് റാം. 32 ജി ബി, 64 ജി ബി ഇന്റേര്‍ണല്‍ മെമ്മറിയുള്ള മോഡലുകള്‍ പുറത്തിറക്കാനാണ് സാധ്യത. എന്നാല്‍ മൈക്രോ എസ് ഡി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യില്ല.

എട്ട് മെഗാപിക്‌സല്‍ പിന്‍ ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഫോണിനുള്ളത്. 3,000 എം എ എച്ച് ആണ് ബാറ്ററി കപ്പാസിറ്റി.