ഖത്തര്‍ റിംഗ് റോഡ് ആറില്‍ വേഗ നിയന്ത്രണം

Posted on: September 3, 2015 5:50 am | Last updated: September 3, 2015 at 4:01 pm

ദോഹ: റിംഗ് റോഡ് ആറില്‍ വേഗത നിയന്ത്രിക്കുന്നതിനായി കൂടുതല്‍ റഡാറുകള്‍ ഘടിപ്പിച്ചു. മണിക്കൂറില്‍ 100 കിലോമീറ്ററാണ് വേഗത. അപകടങ്ങള്‍ കുറക്കുന്നതിനും അശ്രദ്ധയോടെയും അമിത വേഗതയിലും വാഹനമോടിക്കുന്നതും നിയന്ത്രിക്കുന്നതിനാണ് കൂടുതതല്‍ റഡാറുകള്‍ സ്ഥാപിച്ചതെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റഡാര്‍ കാമറകളാണ് ഉപയോഗിക്കുന്നതെന്നും വാഹനങ്ങള്‍ക്ക് റഡാറുകളെ കബളിപ്പിക്കുക സാധ്യമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, തുമാമ പഴയ എയര്‍പോര്‍ട്ട് എന്നിവിടങ്ങളേലേക്കു ബന്ധിപ്പിക്കുന്നതാണ് റിംഗ് റോഡ് ആറ്.