സീബ്രാ ലൈനുകള്‍ വരച്ചു ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി

Posted on: September 3, 2015 11:13 am | Last updated: September 3, 2015 at 11:13 am

സുല്‍ത്താന്‍ ബത്തേരി: മാഞ്ഞ് പോയ സീബ്രാലൈനുകള്‍ വരച്ച് പണിമുടക്ക് ദിനത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി. ബത്തേരി ടൗണിലെ തിരക്കേറിയ സ്ഥലങ്ങളിലൊന്നായ ചുങ്കം ഒട്ടോ സ്റ്റാന്റിനു മുന്നിലുള്ള സീബ്രാലൈനാണ് ഹര്‍്ത്താല്‍ ദിനത്തില്‍ ഓട്ടോഡ്രൈവര്‍മാര്‍ ചേര്‍ന്ന് വരച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് വര്ച്ച സീബ്രാ ലൈന്‍ മാഞ്ഞു പോയിരുന്നു. ഇത് കാരണം വിദ്യാര്‍ഥികളടക്കം കാല്‍ നടയാത്രക്കാരും ഇവിടെ റോഡ് മറിച്ചുകട്കകാന്‍ ബുദ്ധിമുട്ടുന്നത് പതിവ് കാഴ്ച്ചയാണ്. പലപ്പോഴും അപകടങ്ങള്‍ക്കും ഇടയാക്കിയിരുന്നു.ദൂരെനിന്നു വരുന്ന് വാഹനഡ്രൈവര്‍മാര്‍ക്ക് ഇവിടെ സീബ്രാ ലൈന്‍ ഉള്ള കാര്യം മാഞ്ഞുപോയതിനാല്‍ അറിയാറില്ല ിതും അപകട്തതിന്നും കാരണം മായിരുന്നു.ഇവിടെ സീബ്രാ ലൈന്‍ പുനസ്ഥാപിക്കണമെന്ന് അധികൃതരോട് പറഞ്ഞ് മടുത്തപ്പോഴാണ് ഓട്ടോഡ്രൈവര്‍മാര്‍ തന്നെ മുന്നിട്ടിറങ്ങി ലൈന്‍ വരച്ചത്. മൂന്നു ലിറ്ററോളം അപ്പെക്‌സ് വെള്ള പെയിന്റ്ാണ് ഇവര്‍ ഇതിനായി ഉപോഗിച്ചത്. പണിമുടക്ക് ദിനമായതിനാല്‍ നിരത്തില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതും ഇവര്‍ക്ക് അനുഗ്രഹമായി.പരിപാടിക്ക് ഓട്ടോ ഡ്രൈവര്‍മാരായ ആന്റപ്പന്‍,ജിജോ എന്നിവര്‍ നേതൃത്വം നല്‍കി.