ലളിതമായ ഭാഷാപഠനത്തിന് ഇനി തിരുവേഗപ്പുറയുടെ ‘തിരുമധുരം’

Posted on: September 3, 2015 11:00 am | Last updated: September 3, 2015 at 11:00 am

കൊപ്പം: തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് എഡ്യുവേഗ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസഹായി ‘തിരുമധുരം’ പുസ്തകപ്രകാശനം പട്ടാമ്പി എ ഇ ഒ ഡി ഷാജിമോന്‍ നിര്‍വഹിച്ചു. എ ടി ശബരീഷന്‍ ആദ്യപ്രതി സ്വീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ സമദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പി ടി മുഹമ്മദ്കുട്ടി, അഡ്വ. കെ സി സല്‍മാന്‍, ആബിദ കിനാങ്ങാട്ടില്‍, അലി കുന്നുമ്മല്‍, കെ സരസ്വതി, ഉപജില്ലാ അക്കാദമിക് കോര്‍ഡിനേറ്റര്‍ എം ഷഹീദലി, ബി പി ഒ കെ മുഹമ്മദലി, ജനതാ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി എസ് ലംബോദരന്‍, നെടുങ്ങോട്ടൂര്‍ എ എല്‍ പി എസ് ഹെഡ്മാസ്റ്റര്‍ കെ പ്രദീപ്, സി ജനാര്‍ദനന്‍ സംസാരിച്ചു. പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ എഡ്യൂവേഗയില്‍ ഉള്‍പെടുത്തി ഈ അധ്യയനവര്‍ഷത്തിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് ‘തിരുമധുരം’പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഭാഷാശേഷികളായ വായന, എഴുത്ത് എന്നിവയില്‍ കാര്യക്ഷമമായ പിന്‍ബലം നല്‍കുന്നതിന് ‘തിരുമധുരം’ ഉപകാരപ്പെടുമെന്ന് പ്രസിഡണ്ട് എം എ സമദ് പറഞ്ഞു. പഠനസഹായിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.
പഞ്ചായത്തിലെതന്നെ വിവിധ എല്‍പി സ്‌കൂള്‍ അധ്യാപകരായ കെ പ്രദീപ്, കെ അരവിന്ദാക്ഷന്‍, എം ടി സൈനബ, ഫസീല കെ കുന്നത്ത്, കെ സുഹ്‌റ, ഇ പി മുരളീധരന്‍, എം എ ലീല, പട്ടാമ്പി ബി ആര്‍ സി ട്രൈനര്‍മാരായ ടി കെ സ്മിത, കെ സി ശുഭ, കെ സമര്‍ബാനു തുടങ്ങിയവരാണ്.
പട്ടാമ്പി ഉപജില്ലാ അക്കാദമിക് കോര്‍ഡിനേറ്റര്‍ എം ഷഹീദലി, പാലക്കാട് ഡയറ്റിലെ ഡോ. പി ശശിധരന്‍ തുടങ്ങിയവരുടെ സഹായവും ലഭ്യമായിട്ടുണ്ട്.
ലളിതമായി മലയാള ഭാഷ പഠിക്കാന്‍ ഉതകുംവിധമാണ് ഓരോ പാഠവും തയ്യാറാക്കിയിട്ടുള്ളത്.