ലൈറ്റ് മെട്രോ: ശ്രീധരനുമായി വ്യാഴാഴ്ച ചര്‍ച്ചയെന്ന് മുഖ്യമന്ത്രി

Posted on: September 2, 2015 12:06 pm | Last updated: September 3, 2015 at 9:55 am

oommenchandiതിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ.ശ്രീധരനുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചര്‍ച്ചയില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദും പങ്കെടുക്കും. ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഡിഎംആര്‍സി പിന്മാറുമെന്ന് അറിയിച്ച് ശ്രീധരന്‍ സര്‍ക്കാരിനു കത്തയച്ചത് തെറ്റിദ്ധാരണകള്‍ മൂലമാണ്. സര്‍ക്കാരിനു ഇക്കാര്യത്തില്‍ ഒരു അവ്യക്തതയുമില്ലെന്നും മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

വടക്കന്‍ ജില്ലകളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അരങ്ങേറുന്ന പ്രദേശങ്ങളില്‍ നിയമവാഴ്ച ഉറപ്പുവരുത്തും. ഇതിനായി എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. അക്രമികള്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇ സ്റ്റാമ്പിംഗ് ഓര്‍ഡിനന്‍സ് ഇറക്കാനും സ്‌പോര്‍ട്‌സ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരാനും മന്ത്രിസാഭായോഗം തീരുമാനിച്ചു. കൊച്ചി കാന്‍സര്‍ സെന്ററിനു ഭരണാനുമതി നല്കും. പൂവാറില്‍ പുതിയ തീരദേശ പോലീസ് സ്റ്റേഷന്‍ തുടങ്ങാനും മന്ത്രിസഭായോഗം തീരുമാനിച്ചു.