ലോകത്തിലെ ഏറ്റവും ബുദ്ധിമാന്‍മാരാണ് ബീഹാറിലുള്ളതെന്ന് മോദി

Posted on: September 1, 2015 6:31 pm | Last updated: September 3, 2015 at 9:54 am

modiപാറ്റ്‌ന: ബീഹാറികളുടെ ഡി എന്‍ എ പരിശോധിക്കണമെന്ന പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ ബീഹാറികളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ലോകത്തെ ഏറ്റവും ബുദ്ധിമാന്‍മാരായ ജനങ്ങളാണ് ബീഹാറിലുള്ളതെന്ന് മോദി പറഞ്ഞു. ഭഗല്‍പൂരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

മോദിയുടെ ഡി എന്‍ എ പരാമര്‍ശം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ഈ പശ്ചാതലത്തിലാണ് ബീഹാറികളെ പുകഴ്ത്തി പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

എത്ര പാര്‍ട്ടികളും നേതാക്കളും ഒരുമിച്ചാലും ബീഹാറില്‍ ബി ജെ പിയുടെ വിജയത്തെ തടുക്കാനാവില്ലെന്നും മോദി പറഞ്ഞു. 25 വര്‍ഷം ബീഹാര്‍ ഭരിച്ചവര്‍ സംസ്ഥാനത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ പറയാന്‍ തയ്യാറില്ല. പകരം ഞാന്‍ എന്താണ് ചെയ്തത് എന്നാണ് ചോദിക്കുന്നത്. 2019ല്‍ ഇവിടെ വരുമ്പോള്‍ തന്റെ സര്‍ക്കാര്‍ ബീഹാറിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ പറയുമെന്നും മോദി പറഞ്ഞു.