വി എസിനെ വിമര്‍ശിച്ച വെള്ളാപ്പള്ളിക്ക് പിണറായിയുടെ മറുപടി

Posted on: September 1, 2015 5:48 pm | Last updated: September 3, 2015 at 9:54 am

PINARAYI VIJAYAN VELLAPPALLI NANDESHANതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ വിമര്‍ശിച്ച വെള്ളാപ്പള്ളി നടേശന് പിണറായി വിജയന്റെ മറുപടി. വി എസിനെ ചരിത്രം പഠിപ്പിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. എന്നാല്‍ ശ്രീനാരായണ ഗുരുദേവനെ ഒരു ജാതിയുടെ മാത്രം ഗുരുവാക്കാന്‍ ശ്രമിക്കുന്ന വെള്ളാപ്പള്ളിയാണ് ചരിത്രം പഠിക്കേണ്ടതെന്ന് പിണറായി പറഞ്ഞു.

ശ്രീനാരായണ ധര്‍മം പാലിക്കേണ്ടവര്‍ അത് ചെയ്യാതിരിക്കുമ്പോള്‍ വിമര്‍ശിക്കപ്പെടുന്നത് സ്വാഭാവികമാണ്. വി എസിനെയോ തന്നെയോ ചീത്ത പറഞ്ഞാല്‍ എസ് എന്‍ ഡി പി ചെയ്യുന്നത് ന്യായീകരിക്കാന്‍ പറ്റില്ലെന്നും പിണറായി പറഞ്ഞു.

ALSO READ  ഐടി കമ്പനികള്‍ക്ക് വാടക ഇളവ് നല്‍കും; കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിന് ശ്രമിക്കും: മുഖ്യമന്ത്രി