പിസി ജോര്‍ജിനെ അയോഗ്യനാക്കല്‍: സ്പീക്കര്‍ വീണ്ടും തെളിവെടുക്കും

Posted on: September 1, 2015 3:06 pm | Last updated: September 4, 2015 at 12:57 am

pc georgeതിരുവനന്തപുരം: പി.സി.ജോര്‍ജിനെ അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് (എം) കത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ വീണ്ടും തെളിവെടുക്കും. ഇതിനായി പ്രത്യേക അഭിഭാഷകനെ വെക്കാന്‍ ജോര്‍ജിനോട് സ്പീക്കര്‍ ആവശ്യപ്പെട്ടു. വീണ്ടും തെളിവെടുപ്പ് നടക്കുന്ന സെപ്തംബര്‍ 15ന് അഡ്വ.രാംകുമാറായിരിക്കും ജോര്‍ജിനുവേണ്ടി ഹാജരാകുക. പി.സി.ജോര്‍ജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി വിപ്പ് കൂടിയായ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. തെളിവെടുപ്പിന് ഹാജരാകാന്‍ തോമസ് ഉണ്ണിയാടനോട് സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വ്യക്തിപരമായ അസൗകര്യങ്ങള്‍ മൂലം അദ്ദേഹം ഹാജരായില്ല.
അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം സാങ്കേതികമായി നിലനില്‍ക്കില്ല. കത്ത് നല്‍കിയതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. താന്‍ യു.ഡി.എഫിനൊപ്പമാണ് എന്നീ കാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ പി.സി. ജോര്‍ജ് സ്പീക്കറുടെ ശ്രദ്ധയില്‍ പെടുത്തിയത്. സെപ്തംബര്‍ 15ന് നടക്കുന്ന തെളിവെടുപ്പില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധികളും പങ്കെടുക്കും.